അയോധ്യ: ആദ്യദിനം ക്ഷേത്രത്തിൽ ലഭിച്ചത് 3.17 കോടി

5 ലക്ഷം പേരാണ് ചൊവ്വാഴ്ച ദർശനം നടത്തിയത്.
ayodhya ram mandir inauguration
ayodhya ram mandir inauguration
Updated on

അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്കു ശേഷമുളള ആദ്യ ദിനം അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ചത് 3.17 കോടി രൂപ. 10 സംഭാവനാ കൗണ്ടറുകളാണ് ക്ഷേത്രത്തിൽ തുറന്നത്.

ഈ കൗണ്ടറുകളിലൂടെയും ഓൺലൈനിലുമാണു സംഭാവനകൾ ലഭിച്ചതെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര. 5 ലക്ഷം പേരാണ് ചൊവ്വാഴ്ച ദർശനം നടത്തിയത്. ബുധനാഴ്ചയും 5 ലക്ഷത്തിലേറെ പേരെത്തി. തിരക്കൊഴിവാക്കാൻ വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും അദ്ദേഹം.

ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ഭക്തർക്ക് വേണ്ട സഹായങ്ങൾ ഏർപ്പെടുത്താനും പിന്തുണ നൽകാൻ ആർഎസ്എസ് പ്രവർത്തകരോട് സംഘ് നേതാവ് ദത്താത്രേയ ഹൊസബാളെ നിർദേശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com