കോൺഗ്രസ് പ്രവർത്തക സമിതിയിൽ 35 പേർ; സ്ത്രീകൾക്കും യുവജനങ്ങൾക്കും മുൻഗണന

കോൺഗ്രസിന്‍റെ വളർച്ചയുടെ നിർണായക വഴിത്തിരുവാണ് ഭാരത് ജോഡോ യാത്ര, തന്‍റെ ഇന്നിങ്സ് ഇതോടെ അവസാനിച്ചേക്കാമെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുൻ അധ്യക്ഷയും യുപിഎ ചെയർപേഴ്സണുമായ സോണിയ ഗാന്ധി പറഞ്ഞു
കോൺഗ്രസ് പ്രവർത്തക സമിതിയിൽ 35 പേർ; സ്ത്രീകൾക്കും യുവജനങ്ങൾക്കും മുൻഗണന
Updated on

റായ്പൂർ: കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടെ എണ്ണം 25 ൽ നിന്നും 35 ആയി വർധിപ്പിച്ചുകൊണ്ടുള്ള ഭരണ ഘടന ഭേദഗതി കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പാസാക്കി. കൂടാതെ എഐസിസി അംഗങ്ങളുടെ എണ്ണത്തിലും വർധനവ് വരുത്തി. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കുന്നവരിൽ 50 ശതമാനം പേർ എസ്സി-എസ്ടി വിഭാഗക്കാരെയും സ്ത്രീകൾ, യുവജനങ്ങൾ , ന്യൂനപക്ഷങ്ങൾ എന്നിവരെയും ഉൾപ്പെടുത്തി സംവരണം ചെയ്യും.പ്രവർത്തന സമിതിയിലേക്ക് മുൻ പ്രധാനമന്ത്രിമാരെയും പാർട്ടി മുൻ അധ്യക്ഷന്മാരെയും ഉൾപ്പെടുത്തുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യാനും തീരുമാനമായി.

കോൺഗ്രസിന്‍റെ വളർച്ചയുടെ നിർണായക വഴിത്തിരുവാണ് ഭാരത് ജോഡോ യാത്ര, തന്‍റെ ഇന്നിങ്സ് ഇതോടെ അവസാനിച്ചേക്കാമെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുൻ അധ്യക്ഷയും യുപിഎ ചെയർപേഴ്സണുമായ സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസിനും രാജ്യത്തിനും വളരെ കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും വെട്ടിപ്പിടിക്കുകയും വഴിമാറ്റുകയും ചെയ്തു. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക നാശം ഉണ്ടാക്കിയതായും സോണിയ ഗാന്ധി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com