369 കോടിക്ക് ആഡംബര അപ്പാർട്ട്മെന്‍റ്;  മുംബൈയിൽ റെക്കോഡ് റിയൽ എസ്റ്റേറ്റ് ഇടപാട്

369 കോടിക്ക് ആഡംബര അപ്പാർട്ട്മെന്‍റ്; മുംബൈയിൽ റെക്കോഡ് റിയൽ എസ്റ്റേറ്റ് ഇടപാട്

തെ​ക്ക​ൻ മും​ബൈ​യി​ലെ മ​ല​ബാ​ർ ഹി​ല്ലി​ൽ ക​ട​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ട്രി​പ്ലെ​ക്സ് അ​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് ത​പ​രി​യ കു​ടും​ബം വാ​ങ്ങി​യ​ത്.

മും​ബൈ: രാ​ജ്യ​ത്ത് ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടി​ൽ മും​ബൈ​യി​ലെ ആ​ഡം​ബ​ര അ​പ്പാ​ർ​ട്ട്മെ​ന്‍റ് വ്യ​വ​സാ​യി ജെ.​പി. ത​പ​രി​യ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ത് 369 കോ​ടി രൂ​പ​യ്ക്ക്. തെ​ക്ക​ൻ മും​ബൈ​യി​ലെ മ​ല​ബാ​ർ ഹി​ല്ലി​ൽ ക​ട​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ട്രി​പ്ലെ​ക്സ് അ​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് ത​പ​രി​യ കു​ടും​ബം വാ​ങ്ങി​യ​ത്.

ഗ​വ​ർ​ണേ​ഴ്സ് എ​സ്റ്റേ​റ്റി​ന് എ​തി​ർ​വ​ള​ത്ത് വാ​ൾ​ക്കേ​ശ്വ​ർ റോ​ഡി​നു സ​മീ​പം ലോ​ധ മ​ല​ബാ​ർ ട​വ​റി​ലെ 26,27,28 നി​ല​ക​ളി​ലാ​ണ് ത​പ​രി​യ കു​ടും​ബ​ത്തി​ന്‍റെ ആ​ഡം​ബ​ര ഫ്ലാ​റ്റു​ക​ൾ. ആ​കെ 27,160 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി. ആ​കെ വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ​ക്കാ​ക്കു​മ്പോ​ൾ ച​തു​ര​ശ്ര അ​ടി​ക്ക് 1.36 ല​ക്ഷം രൂ​പ.

ഇ​തു രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ പാ​ർ​പ്പി​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഇ​ട​പാ​ടു​ക​ളി​ലൊ​ന്നാ​ണെ​ന്നു റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തു നി​ന്നു​ള്ള റി​പ്പോ​ർ​ട്ട്. മ​ല​ബാ​ർ ഹി​ല്ലി​ലെ ലോ​ധ മ​ല​ബാ​ർ ട​വ​റി​ൽ ടു​ഫ്രോ​ഫ്സ് ഉ​ട​മ മാ​ധ​വ് ഗോ​യ​ൽ 121 കോ​ടി​ക്ക് 9546 ച​തു​ര​ശ്ര അ​ടി​യു​ള്ള ഫ്ലാ​റ്റ് വാ​ങ്ങി​യ​താ​യി​രു​ന്നു ഇ​തി​നു മു​ൻ​പു ച​തു​ര​ശ്ര അ​ടി/ വി​ല അ​ടി​സ്ഥാ​ന​ത്തി​ൽ വ​ലി​യ ഇ​ട​പാ​ട്.

അ​ടു​ത്തി​ടെ ബ​ജാ​ജ് ഓ​ട്ടൊ ചെ​യ​ർ​മാ​ൻ നീ​ര​ജ് ബ​ജാ​ജ് മും​ബൈ മ​ല​ബാ​ർ ബി​ല്ലി​ൽ ക​ട​ലി​ന് അ​ഭി​മു​ഖ​മാ​യ അ​പ്പാ​ർ‌​ട്ട്മെ​ന്‍റ് 252. 5 കോ​ടി രൂ​പ​യ്ക്കു വാ​ങ്ങി​യി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ വെ​ൽ​സ്പ​ൺ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ബി.​കെ. ഗോ​യ​ങ്ക ഒ​ബ്റോ​യ് റി​യ​ൽ​റ്റി​യു​ടെ ആ​ഡം​ബ​ര പ​ദ്ധ​തി വ​ർ​ളി​യി​ലെ 360 വെ​സ്റ്റി​ൽ 230 കോ​ടി​ക്കാ​ണ് അ​പ്പാ​ർ​ട്ട്മെ​ന്‍റ് വാ​ങ്ങി​യ​ത്.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com