രാ​ജ്യ​ത്ത് 7 മാസത്തിനിടെ തീവണ്ടിയില്‍ യാത്ര ചെയ്തത് 390 കോടിയിലധികം പേര്‍

95 ശ​ത​മാ​നം യാ​ത്ര​ക്കാ​രും ജ​ന​റ​ല്‍, സ്ലീ​പ്പ​ര്‍ ക്ലാ​സു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. രാ​ജ്യ​ത്ത് ദി​നം​പ്ര​തി സ​ര്‍വീ​സ് ന​ട​ത്തു​ന്ന​ത് 10,748 തീ​വ​ണ്ടി​ക​ള്‍
Train representative image
Train representative image

ന്യൂഡല്‍ഹി: രാജ്യത്ത് ഏപ്രില്‍ മുതല്‍ ഒക്‌റ്റോബര്‍ വരെ തീവണ്ടികളില്‍ യാത്ര ചെയ്തത് 390.02 കോടി പേര്‍. കേന്ദ്ര റെയ്‌ൽവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ യാത്രികരുടെ എണ്ണം 349.1 കോടിയായിരുന്നു. കോവിഡിനു ശേഷം തീവണ്ടികളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ടെന്നു റെയ്ല്‍വേ മന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്തെ തീവണ്ടിയാത്രികരില്‍ 95.3 ശതമാനം പേരും ജനറല്‍, സ്ലീപ്പര്‍ ക്ലാസുകളാണ് യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മുതല്‍ ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ 372 കോടി ആളുകളാണു ജനറല്‍, സ്ലീപ്പര്‍ ക്ലാസുകളില്‍ യാത്രികരായത്. 18.2 കോടി യാത്രികര്‍ മാത്രമാണ് എസി കോച്ചുകള്‍ തെരഞ്ഞെടുത്തത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിലെ യാത്രികരുടെ എണ്ണം 15.2 കോടിയായിരുന്നു.

കൊവിഡിനു മുമ്പുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീവണ്ടികളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ദിനംപ്രതി 1768 മെയ്ല്‍ എക്‌സ്പ്രസ് ട്രെയ്‌നുകളാണ് കോവിഡിനു മുമ്പ് സര്‍വീസ് നടത്തിയിരുന്നത്. ഇത് 2122 ആയി വര്‍ധിപ്പിച്ചു. സബര്‍ബന്‍ ട്രെയ്‌നുകളുടെ എണ്ണം 5626ല്‍ നിന്ന് 5774 ആയി. പാസഞ്ചര്‍ ട്രെയ്‌നുകള്‍ 2792ല്‍ നിന്നും 2852 ആയി. ഇന്ത്യയില്‍ ഇപ്പോള്‍ ദിനംപ്രതി 10,748 തീവണ്ടികളാണു സര്‍വീസ് നടത്തുന്നത്. കോവിഡിന് മുമ്പ് തീവണ്ടികളുടെ എണ്ണം 10,186 തീവണ്ടുകളാണ് ദിനംപ്രതി സര്‍വീസ് നടത്തിയിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com