മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ പൊതുബജറ്റ് ജൂലൈ 23 ന്; റെക്കോഡ് മറികടക്കാൻ നിർമ്മലാ സീതാരാമൻ

ജൂലൈ 23 ന് 7-ാം ബജറ്റ് അവതരിപ്പിക്കുന്നതോടെ ഏറ്റവും കൂടുതല്‍ ബജറ്റവതരണം നടത്തിയ മൊറാര്‍ജി ദേശായിയുടെ പേരിലുള്ള റെക്കോഡ് നിർമ്മലാ സീതാരാമൻ മറികടക്കും
3ed modi government first public budget on july 23
Nirmala Sitharaman

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ പൊതുബജറ്റ് ജൂലൈ 23 ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ഇരുസഭകളിലും ബജറ്റ് സമ്മേളനം ചേരും.

ബജറ്റ് സമ്മേളനത്തിനായി ഇരുസഭകളും ചേരാൻ രാഷ്ട്രപതിയുടെ അനുവാദം ലഭിച്ചതായി പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു എക്സിൽ കുറിച്ചു.

ജൂലൈ 23 ന് 7-ാം ബജറ്റ് അവതരിപ്പിക്കുന്നതോടെ ഏറ്റവും കൂടുതല്‍ ബജറ്റവതരണം നടത്തിയ മൊറാര്‍ജി ദേശായിയുടെ പേരിലുള്ള റെക്കോഡ് നിർമ്മലാ സീതാരാമൻ മറികടക്കും.

Trending

No stories found.

Latest News

No stories found.