കളിക്കുന്നതിനിടെ കാറിൽ കുടുങ്ങി; ആന്ധ്രപ്രദേശിൽ 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.
4 Andhra Pradesh children died stuck in a car playing

കളിക്കുന്നതിനിടെ കാറിൽ കുടുങ്ങി; ആന്ധ്രപ്രദേശിൽ 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

Updated on

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ കളിക്കുന്നതിനിടയിൽ കാറിൽ കുടുങ്ങി 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഉദയ്(8), ചാരുമതി(8), ചരിഷ്മ(6), മനസ്വി(6) എന്നിവരാണ് മരിച്ചത്. ഇതിൽ ചാരുമതിയും ചരിഷ്മയും സഹോദരങ്ങളാണ്. വിജയനഗരം കന്‍റോൺമെന്‍റിന് കീഴിലുള്ള ദ്വാരപുഡി ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം.

കുട്ടികൾ കളിക്കുന്നതിനിടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കയറുകയും വാതിലുകൾ അകത്തുനിന്ന് ലോക്കായതോടെ കുടുങ്ങുകയായിരുന്നു. ഏറെ വൈകിയും കുട്ടികൾ വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടികളെ മഹിളാ മണ്ഡലി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് കണ്ടെത്തുകയായിരുന്നു എന്നും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com