രജൗരിയിൽ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരചരമം

സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി ബാജിമാൽ മേഖലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ വെടിവച്ചത്
രജൗരിയിൽ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരചരമം
Updated on

രജൗരി: ജമ്മു കശ്മീരിലെ രജോരി ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ക്യാപ്റ്റൻ റാങ്കിലുള്ള രണ്ട് ഓഫിസർമാരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുകയാണ്. ബുധനാഴ്ച സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി ബാജിമാൽ മേഖലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ വെടിവച്ചത്.

വനപ്രദേശത്ത് രണ്ട് ഭീകരരെ വളഞ്ഞു വച്ചിരിക്കുകയാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും സൈന്യം പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ ഉറി, കുൽഗാം, ബുധൽ രജൗരി എന്നിവിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലുകളിൽ 8 ഭീകരർ കൊല്ലപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com