ഗോഹത്യ: മധ്യപ്രദേശിൽ നാലു പേർ അറസ്റ്റിൽ

പിടിയിലായവരിൽ രണ്ടു സ്ത്രീകളും പ്രായപൂർത്തിയാകാത്ത ഒരാളും
4 arrested in Madhya Pradesh for cow slaughter
ഗോഹത്യ: മധ്യപ്രദേശിൽ നാലു പേർ അറസ്റ്റിൽRepresentative image
Updated on

മൊറേന: മധ്യപ്രദേശിലെ മൊറേനയിൽ ഗോഹത്യ നടത്തിയതിന് രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ഒരാളും കസ്റ്റഡിയിലുണ്ട്.

നൂറാബാദ് ജില്ലയിലെ ബംഗാളി കോളനിയിലുള്ള വീട്ടിൽ നിന്നു പശുമാംസവും പശുത്തോലും കണ്ടെത്തിയതിനു പിന്നാലെയാണു നടപടി. അറസ്റ്റിലായവരിൽ അസ്ഗർ, റീത്വ എന്നിവർക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി.

പശുവിനെ കൊല്ലാൻ ശ്രമിക്കുന്നതിനെ എതിർത്തപ്പോൾ തന്നെ ചിലർ ചേർന്ന് മർദിച്ചെന്ന് ആരോപിച്ച് ഗ്രാമവാസി അനിപാൽ ഗുർജാർ വെള്ളിയാഴ്ച വൈകിട്ട് പൊലീസിനെ സമീപിച്ചിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് രണ്ടു ചാക്ക് നിറയെ മാംസവും എല്ലുകളും തോലും കണ്ടെടുത്തത്.

ഗോഹത്യ നിയമം മൂലം നിരോധിച്ച സംസ്ഥാനമാണു മധ്യപ്രദേശ്. ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവിടെ ഗോഹത്യ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com