
ഛത്തീസ്ഗഡിൽ ഡാം തകർന്നു; 4 പേർക്ക് ദാരുണാന്ത‍്യം
റായ്പൂർ: ഡാം തകർന്നു വീണതിനെത്തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ നാലു പേർക്ക് ദാരുണാന്ത‍്യം. ഛത്തീസ്ഗഡിലെ ബൽറാംപൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ ലൂട്ടി ഡാമിന്‍റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു.
മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളാണ്. മൂന്നു പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.