മണിപ്പൂരിൽ സംഘർഷം; 4 പേർ കൊല്ലപ്പെട്ടു

നാഷണൽ കൗൺസിൽ ഓഫ് നാഗാലിമിന്‍റെ ഈസ്റ്റേൺ ഫ്ലാങ്ക് വിഭാഗത്തിലുള്ള കേഡർമാരാണ് കൊല്ലപ്പെട്ടത്
4 died in clash in manipur

മണിപ്പൂരിൽ സംഘർഷം; 4 പേർ കൊല്ലപ്പെട്ടു

Updated on

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. നാഗാ വിഭാഗത്തിലെ വിമത ഗ്രൂപ്പുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ കൊല്ലപ്പെട്ടു. നാഷണൽ കൗൺസിൽ ഓഫ് നാഗാലിമിന്‍റെ ഈസ്റ്റേൺ ഫ്ലാങ്ക് വിഭാഗത്തിലുള്ള കേഡർമാരാണ് ഇവരെന്നാണ് വിവരം.

രണ്ടു പേർ പരുക്കുകളോടെ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കൊലപാതകത്തിനു പിന്നിൽ നാഷണൽ സോഷ‍്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം- ഇസാക്ക് വിഭാഗമാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസവും മണിപ്പൂരിലെ ചുരാചന്ദ്പുരിലും ഏറ്റുമുട്ടലുണ്ടായിരുന്നു.

logo
Metro Vaartha
www.metrovaartha.com