

ഡോക്‌ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുളള 4 ഡോക്‌ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി.
ഡോക്‌ടർമാരായ മുസാഫിർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ, നാഷണൽ മെഡിക്കൽ രജിസ്റ്റർ എന്നിവയാണ് റദ്ദാക്കിയത്.
ഈ ഡോക്ടർമാർക്ക് ഇനി ഇന്ത്യയിൽ ഒരിടത്തും ചികിത്സ നടത്താനോ, മെഡിക്കൽ പദവിയിൽ ഇരിക്കാനോ കഴിയില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീർ പൊലിസും, ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിലിലും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.