മോസ്കോയിലെ ഷോപ്പിങ് മാളിൽ ചൂടുവെള്ള പൈപ്പ് തകർന്നു; 4 മരണം

നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർ‌ട്ടുകളുണ്ട്
മോസ്കോയിലെ ഷോപ്പിങ് മാളിൽ ചൂടുവെള്ള പൈപ്പ് തകർന്നു; 4 മരണം
Updated on

മോസ്കോ: മോസ്കോയിലെ ഷോപ്പിങ് മാളിലെ ചൂടുവെള്ള പൈപ്പ് തകർന്ന് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർ‌ട്ടുകളുണ്ട്.

മോസ്കോയിലെ വ്രെമേന ഗോഡ മാളിലാണു സംഭവം നടന്നത്. ചിലർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മേയർ സെർജി സോബയാനിൻ പറഞ്ഞു. കെട്ടിടത്തിനകത്തു നിന്നും പുക ഉയരുന്നതിന്‍റെയും വെള്ളം നിറയുന്നതിന്‍റെയും വീഡിയോ ദൃശങ്ങൾ പുറത്തുവന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com