കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു; 2 പേർക്ക് ഗുരുതര പരുക്ക്

കർണാടകയിലെ ബെലഗാവിയിലെ ചാവട് ഗല്ലിയിലെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്
4 killed two injured in belagavi house fire triggered by refrigerator explosion

കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു; 2 പേർക്ക് ഗുരുതര പരുക്ക്

Updated on

ബെലഗാവി: വീട്ടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടകയിലെ ബെലഗാവിയിലെ ചാവട് ഗല്ലിയിലെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഗജാനൻ ദാമോനെ (65), ശാരദ ദാമോനെ (45), ഭാരതി ദാമോനെ (50), റോഷൻ ദാമോനെ (21) എന്നിവരാണ് മരിച്ചത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന പ്രിയ ദാമോനെ (28), ഗംഗ ദാമോനെ (25) എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മാർക്കറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com