
ഇംഫാൽ: മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ നാല് പേർ കൂടി കൊല്ലപ്പെട്ടു. തിങ്കളാഴ്ച അർധരാത്രി ബിഷ്ണുപൂരിലെ കൊയിജുമൻതാപി ജില്ലയിലാണ് സംഭവം. ഗ്രാമത്തിന് കാവൽനിന്നവർക്കാണ് വെടിയേറ്റത്. ഇതിൽ ഒരാളുടെ തലയറുത്ത നിലയിലാണെന്നും പൊലീസ് പറയുന്നു. ഇവർക്ക് നേരെ ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല.
ശനിയാഴ്ച്ച രാത്രിയുണ്ടായ വെടിവയ്പിലും മൂന്നുപേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവർ ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, കുക്കി വിഭാഗത്തിലെ രണ്ടു സായുധ ഗ്രൂപ്പുകൾ രണ്ടു മാസമായി ദേശീയപാത രണ്ടിൽ ഏർപ്പെടുത്തിയിരുന്ന തടസം ഞായറാഴ്ച നീക്കിയിരുന്നു. കലാപം തുടങ്ങി മേയ് മൂന്നു മുതൽ ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായി തടഞ്ഞിരിക്കുകയായിരുന്നു.