പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

മിഥുന്‍റെ ഭാര്യ വീട്ടിലില്ലായിരുന്നതിനാൽ അവർ മാത്രം രക്ഷപ്പെടുകയായിരുന്നു.
4 of a family electrocuted died while trying to save cow
പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം
Updated on

കൊൽക്കത്ത: പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകൻ മിഥുൻ (30), ചെറുമകൻ സുമൻ (2) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം തകിമാരി എന്ന സ്ഥലത്താണ് സംഭവമുണ്ടാകുന്നത്. മിഥുൻ പറമ്പിൽ നിന്ന് പശുവിനെ തൊഴുത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. വഴിയിൽ നിറയെ വെള്ളം നിറഞ്ഞിരുന്നു. എന്നാൽ ഇതിൽ വൈദ്യുതലൈൻ പൊട്ടി വീണതറിഞ്ഞിരുന്നില്ല. വെള്ളത്തിലാണ്ടുപോയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിഥുന് ഷോക്കേറ്റു.

മിഥുന്‍റെ നിലവിളിക്കുന്നത് കേട്ട് പരേഷും ദീപാലിയും സുമനെയുമെടുത്ത് ഓടിവരികയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 4 പേരും തൽക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ ഉടനെ വിവരം പൊലീസിനെയും അഗ്നിശമനസേനയെയും അറിയിച്ചു. സംഭവം നടക്കുമ്പോൾ മിഥുന്‍റെ ഭാര്യ വീട്ടിലില്ലായിരുന്നതിനാൽ അവർ മാത്രം രക്ഷപ്പെടുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com