
ബംഗളൂരു: മംഗലാപുരത്ത് വീടിനുമുകളിലേക്ക് അയൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. കേരള-കർണാടക അതിർത്തി പ്രദേശമായി ഉള്ളാൾ മദനി നഗർ മേഖലയിൽ ബുധനാഴ്ച പുലർച്ചയോടെയായിരുന്നു അപകടം.
മംഗലാപുരം പോർട്ടിലെ ജീവനക്കാരനായ യാസിർ, ഭാര്യ മറിയുമ്മ, ഇവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൃതദേഹങ്ങൾ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ചൊവ്വാഴ്ച രാത്രി മുതൽ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.