ജമ്മുകശ്മീരിൽ പൊലീസ് സ്റ്റേഷനിൽ കയറി ഉദ്യോഗസ്ഥരെ മർദിച്ച് സൈന്യം; 4 പൊലീസുകാർക്ക് പരുക്ക്

ഒരുദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സൈനികര്‍ കുപ്വാരയിലെ പൊലീസ് സ്റ്റേഷനില്‍ കയറുകയും പൊലീസുകാരെ മര്‍ദിക്കുകയുമായിരുന്നു
4 policemen beaten up by army personnel in jammu and kashmir
4 policemen beaten up by army personnel in jammu and kashmir
Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ കയറി സൈന്യം മർദിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സൈനികരുടെ മർദനമേറ്റ 4 പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒരുദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സൈനികര്‍ കുപ്വാരയിലെ പൊലീസ് സ്റ്റേഷനില്‍ കയറുകയും പൊലീസുകാരെ മര്‍ദിക്കുകയുമായിരുന്നു. എന്താണ് മര്‍ദന കാരണമെന്ന് വ്യക്തമല്ല. ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായ സൈനികന്‍റെ കുപ്വാരയിലെ ബത്പോരയിലുള്ള വീട്ടില്‍ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതാവാം പ്രകോപനത്തിന് കാരണമെന്നാണ് നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com