4 soldiers died in an accident at sikkim
സിക്കിമിൽ വാഹനാപകടം; 4 സൈനികർ മരിച്ചു

സിക്കിമിൽ വാഹനാപകടം; 4 സൈനികർ മരിച്ചു

റോഡിൽ നിന്നും തെന്നി മറി വാഹനം 700 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു
Published on

ഗാങ്ടോക്ക്: സിക്കിമിൽ വാഹനാപകടത്തിൽ 4 സൈനികർ മരിച്ചു. പശ്ചിമ ബംഗാളിലെ പെദോങ്ങിൽ‌ നിന്ന് സിക്കിമിലെ സുലുക്കിലേക്ക് പുറപ്പെട്ടതായിരുന്നു ഇവർ. സിക്കിമിലെ പൈക്യോങ് ജില്ലയിലെ സിൽക്ക് റൂട്ടിലാണ് അപകടമുണ്ടായത്.

റോഡിൽ നിന്നും തെന്നി മറി വാഹനം 700 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ പ്രദീപ് പട്ടേല്‍ (മധ്യപ്രദേശ്), ക്രാഫ്റ്റസ്മാന്‍ ഡബ്ല്യൂ. പീറ്റര്‍ (മണിപ്പുര്‍), നായിക് ഗുര്‍സേവ് സിങ് (ഹരിയാണ), സുബേദാര്‍ കെ. തങ്കപാണ്ടി (തമിഴ്നാട്) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പശ്ചിമ ബംഗാളിലെ ബിനാഗുഡി യൂണിറ്റിലുള്ളവരാണ് ഇവർ.

logo
Metro Vaartha
www.metrovaartha.com