ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; 4 സൈനികര്‍ക്ക് വീരമൃത്യു

2 ദിവസത്തിനിടെ ജമ്മുവില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.
4 Soldiers Martyred In JK kathua Terrorists Attack
ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; 4 സൈനികര്‍ക്ക് വീരമൃത്യുfile image

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 4 സൈനികര്‍ക്കു വീരമൃത്യു. 6 സൈനികര്‍ക്ക് പരിക്കേറ്റതായും ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നുമാണ് വിവരം.

കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുന്നതിനിടെ വാഹന വ്യൂഹത്തിനു നേരെ ഭീകരർ ​ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തില്‍ മറഞ്ഞു. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു സൈന്യം വ്യക്തമാക്കി.

2 ദിവസത്തിനിടെ ജമ്മുവില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. 48 മണിക്കൂറിനിടെ രണ്ടിടങ്ങളിലായി 2 സൈനികർ വീരമൃത്യു വരിക്കുകയും 6 ഭീകരരെ സൈന്യം ചെയ്തു.

Trending

No stories found.

Latest News

No stories found.