
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് 4 വിനോദസഞ്ചാരികൾ മരിച്ചു
ഉത്തർകാശി: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് 4 മരണം. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഡെറാഡൂണിൽ നിന്ന് ഹർസിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അപകടകാരണം അന്വേഷിച്ചുവരികയാണ്. ഹെലികോപ്റ്ററിൽ 6 പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ 2 പേർക്ക് സാരമാല്ലാത്ത പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
സംസ്ഥാന ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂട സംഘങ്ങളും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉത്തർകാശി ജില്ലാ മജിസ്‌ട്രേറ്റും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.