പുനൈ: പുനൈയിൽ കർഷകൻ വിൽക്കാനായി ട്രക്കിൽ സൂക്ഷിച്ച 400 കിലോ തക്കാളി മോഷണം പോയി. പിംപാർഖേഡ് ഗ്രാമത്തിൽ നിന്നുള്ള കർഷകനായ അരുൺ ധോമിന്റെ തക്കാളിയാണ് മോഷണം പോയത്.
കഴിഞ്ഞ 17 നാണ് സംഭവം നടന്നത്. തലേദിവസം വിളവെടുത്ത തക്കാളി മാർക്കറ്റിൽ എത്തിക്കാനായി ട്രക്കിലേക്ക് മാറ്റിയിരുന്നു. 20 പെട്ടി തക്കാളിയുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. രാത്രി പതിനൊന്നു മണിയോടെ നോക്കിയപ്പോൾ പെട്ടികൾ ഉണ്ടായിരുന്നതായും പിറ്റേദിവസം ആറുമണിയോടെ നോക്കിയപ്പോ ഒന്നും കാണാനില്ലെന്നും കർഷകൻ പറയുന്നു. തൊട്ടടുത്ത സമീപപ്രദേശങ്ങളിൽ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.