ഡൽഹി പൊലീസ് പിടിച്ചെടുത്ത 450 വാഹനങ്ങൾ കത്തി നശിച്ചു

പിടിച്ചിട്ടിരുന്ന 200 നാലു ചക്രവാഹനങ്ങളും 250 ഇരുചക്രവാഹനങ്ങളുമാണ് കത്തി നശിച്ചത്.
കത്തി നശിച്ച വാഹനങ്ങൾ
കത്തി നശിച്ച വാഹനങ്ങൾ

വാസിർബാദ്: ഡൽഹിയിലെ വാസിർബാദിലുണ്ടായ തീ പിടിത്തത്തിൽ 450 വാഹനങ്ങൾ കത്തി നശിച്ചു. വിവിധ കേസുകളിലായി ഡൽഹി പൊലീസ് പിടിച്ചെടുത്തു സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. തിങ്കളാഴ്ച പുലർച്ചേയാണ് അപകടമുണ്ടായത്. അഞ്ച് യൂണിറ്റ് അഗ്നി ശമനാ സേനാംഗങ്ങൾ രണ്ടു മണിക്കൂറോളം പ്രയത്നിച്ചതിനു ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല.

പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്ന മൈതാനത്താണ് തീ പിടിത്തം ഉണ്ടായത്. പിടിച്ചിട്ടിരുന്ന 200 നാലു ചക്രവാഹനങ്ങളും 250 ഇരുചക്രവാഹനങ്ങളുമാണ് കത്തി നശിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com