4.8 magnitude Earthquake strikes New York, New Jersey
India
ന്യൂയോർക്ക് നഗരത്തിൽ ഭൂചലനം; 4.8 തീവ്രത
തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് വിമാന സർവീസുകൾ താൽകാലികമായി നിർത്തിവച്ചു
ന്യൂയോർക്ക്: അമെരിക്കയുടെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം. ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് വെള്ളിയാഴ്ച റിക്റ്റർ സ്‌കേലിൽ 4.8 ഭൂചലനം രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അമെരിക്കൻ സമയം രാവിലെ 10.23 നായിരുന്നു ജിയോളജി സർവ്വേ ഭൂചലനം സ്ഥിരീകരിച്ച ഭൂചലനം ഉണ്ടായത്. ന്യൂ ജേഴ്‌സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ് ഭൂചനത്തിന്‍റെ പ്രഭവകേന്ദ്രം.
സംഭവത്തിന് പിന്നാലെ നഗരത്തിലെ നിരവധി വിമാനത്താവളങ്ങള്‍ അടയ്ക്കുകയും വിമാന ഗതാഗതം നിര്‍ത്തിയ്ക്കുകയും ചെയ്തു. ഭൂചലനത്തില്‍ ഇതുവരെ ആളപായമോ, നാശനഷ്ട്ങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് നൂവാർക്ക്, ജെഎഫ്കെ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താൽകാലികമായി നിർത്തിവച്ചു. ഭൂഗർഭ സബ്‌വേ വിഭാഗത്തിലെ ജീവനക്കാരെയും യാത്രക്കാരെയും താൽക്കാലികമായി ഒഴിപ്പിച്ചു.