
ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്നും നാലാം വിമാനവും ഇന്ത്യയിലെത്തി
ന്യൂഡൽഹി: ഇറാനിൽ നിന്നും ഇന്ത്യക്കാരുമായി നാലാമത്തെ വിമാനവും ഡൽഹിയലെത്തി. ഒരു മലയാളി ഉൾപ്പെടെ 256 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ടെഹറാൻ ഷാഹിഗ് ബെഹ്ഷത്തി സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെ എത്തിയത്.
ഇതോടെ ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ഇറാനിൽ നിന്നും നാട്ടിലെത്തിയവരുടെ എണ്ണം 773 ആയി. ഇറാനിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാർ രാജ്യത്തെത്തും.