

സൽമാൻ ഖാൻ
ന‍്യൂഡൽഹി: തന്‍റെ വ‍്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ‍്യപ്പെട്ട് ബോളിവുഡ് നടൻ സൽമാൻ ഖാൻ കോടതിയെ സമീപിച്ചു. വിവിധ സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇ- കൊമേഴ്സ് വെബ്സൈറ്റുകളിലും തന്‍റെ പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണമെന്നാവശ‍്യപ്പെട്ടാണ് നടൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ജസ്റ്റിസ് മൻമീത് പ്രീതം സിങ് ഹർജി ഡിസംബർ 11 വ‍്യാഴാഴ്ചയോടെ പരിഗണിക്കും. നേരത്തെ അഭിഷേക് ബച്ചൻ, ഐശ്വര‍്യ റായ്, അജയ് ദേവ്ഗൺ എന്നിവർ ഉൾപ്പടെയുള്ള താരങ്ങൾ സമാന ആവശ‍്യമുയർത്തി കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൽമാൻ ഖാനും കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.