ജയ്പുരിൽ രാസവസ്‌തുക്കൾ നിറച്ച ലോറി വാഹനങ്ങളുമായി കൂട്ടിയിടിച്ച് തീപിടിത്തം; 5 മരണം, 24 പേർക്ക് പരുക്ക്|video

രാസവസ്തു കയറ്റിവന്ന ലോറിയും മറ്റൊരു ട്രക്കും ആദ്യം കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം
5 killed as chemical laden truck crashes at jaipur
ജയ്പുരിൽ രാസവസ്‌തുക്കൾ നിറച്ച ലോറി വാഹനങ്ങളുമായി കൂട്ടിയിടിച്ച് തീപിടിത്തം; 5 മരണം, 24 പേർക്ക് പരുക്ക്
Updated on

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ രാസവസ്‌തുക്കൾ കയറ്റി വന്ന ലോറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ തീപിടിത്തം. അപകടത്തിൽ 5 പേർ മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാറുകളും ലോറികളും ഉൾപ്പെടെ 40 ഓളം വാഹനങ്ങൾ കത്തി നശിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.‌

രാസവസ്തു കയറ്റിവന്ന ലോറിയും മറ്റൊരു ട്രക്കും ആദ്യം കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് മറ്റുവാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ചതോടെ തീ വ്യാപിക്കുകയായിരുന്നു. 20 അ​ഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ദേശീയപാതയിൽ മണിക്കൂറുകളോളം ​ഗതാ​ഗതം സംതംഭിച്ചു. പരുക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com