ക്യാപ്സൂൾ‌ രൂപത്തിൽ കടത്തിയത് 1.07 കിലോ സ്വർണം; രണ്ടു കേസുകളിലായി 5 പേർ പിടിയിൽ

ബാങ്കോക്കിൽ നിന്ന് രണ്ടു പേർ ചൊവ്വാഴ്ച്ചയും മൂന്നു പേർ ബുധനാഴ്ച്ചയുമാണ് ഡൽഹിയിലെത്തിയത്.
ക്യാപ്സൂൾ‌ രൂപത്തിൽ കടത്തിയത് 1.07 കിലോ സ്വർണം; രണ്ടു കേസുകളിലായി 5 പേർ പിടിയിൽ

ന്യൂ ഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം വഴി 2.6 കോടി രൂപ വിലയുള്ള സ്വർണം കടത്താൻ ശ്രമിച്ച 5 പേർ അറസ്റ്റിൽ. രണ്ടു വ്യത്യസ്ത കേസുകളിലായാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്കോക്കിൽ നിന്ന് രണ്ടു പേർ ചൊവ്വാഴ്ച്ചയും മൂന്നു പേർ ബുധനാഴ്ച്ചയുമാണ് ഡൽഹിയിലെത്തിയത്.

ഇവരിൽ നാലു പേരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ഓരോരുത്തരുടെയും ബാഗുകളിൽ നിന്നായി ആകെ 2.9 കോടി വില വരുന്ന 4 കിലോ സ്വർണം കണ്ടെത്തിയത്. ബാങ്കോക്കിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരന്‍റെ ബാഗിൽ നിന്ന് ക്യാപ്സ്യൂളുകളിൽ പേസ്റ്റ് രൂപത്തിൽ‌ കടത്താൻ ശ്രമിച്ച 56.43 ലക്ഷം രൂപ വില വരുന്ന 1.07 കിലോ സ്വർണവും പിടിച്ചെടുത്തു.

Trending

No stories found.

Latest News

No stories found.