മിഠായി മോഷ്ടിച്ചെന്ന് ആരോപണം; കുട്ടികളെ നഗ്നരാക്കി ചെരിപ്പ് മാല അണിയിച്ചു

ജനക്കൂട്ടം വിഷയത്തിൽ ഇടപെടാതെ നോക്കി നിന്നു
5 minor boys paraded naked with shoe garland for theft

മിഠായി മോഷ്ടിച്ചെന്നാരോപണം; കുട്ടികളെ പരസ്യമായി നഗ്നരാക്കി ചെരിപ്പ് മാല അണിയിച്ചു

police vehicle file image
Updated on

പാറ്റ്ന: ബിഹാറിൽ കടയിൽ നിന്നു ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് അഞ്ച് കുട്ടികളെ പരസ്യമായി നഗ്നരാക്കി ചെരിപ്പ് മാല അണിയിച്ചു. സീതാമർഹിയിലെ മല്ലഹി ഗ്രാമത്തിലാണ് സംഭവം. കുട്ടികളെ ഇത്തരത്തിൽ നഗരത്തിലൂടെ നടത്തിച്ചു എന്നും, കണ്ടു നിന്ന ജനക്കൂട്ടം വിഷയത്തിൽ ഇടപെട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

വ്യാഴാഴ്ച (June 05) ഉച്ചകഴിഞ്ഞ് നടന്ന സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷം മാത്രമാണ് പൊലീസ് കേസെടുത്തത്. എന്നാൽ, കുട്ടികൾ ഇത്തരത്തിൽ പലതവണകളായി ചിപ്‌സും ചോക്ലേറ്റും മോഷ്ടിച്ചതിനാലാണ് അവരെ ശിക്ഷിച്ചതെന്ന് കടയുടമ പറയുന്നു.

സംഭവത്തിൽ കടയുടമ ഉൾ‌പ്പടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും, കടയുടമയ്ക്കെതിരേ ബാലാവകാശ നിയമങ്ങൾ അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, വിഡിയൊ ചിത്രീകരിച്ചയാൾക്കെതിരേയും നടപടിയുണ്ടാകുമെന്ന് സീതാമർഹി പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com