India
രാജസ്ഥാനിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; 5 പൊലീസുകാർ മരിച്ചു, 2 പേർ ഗുരുതരാവസ്ഥയിൽ
രാജസ്ഥാനിലെ ചുരുവിലാണ് സംഭവം
ജയ്പൂർ: രാജസ്ഥാനിൽ വാഹനാപകടത്തിൽ അഞ്ചു പൊലീസുകാർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നോടിയായി ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസുകാരാണ് അപകടത്തിൽ പെട്ടത്.
രാജസ്ഥാനിലെ ചുരുവിലാണ് സംഭവം. പൊലീസ് വാഹനം ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിൽ വന്ന ട്രക്ക് പൊലീസ് വാഹനത്തെ മറികടന്ന ശേഷം പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നുവെന്നാണ് വിവരം.