സന്യാസി വേഷത്തിലെത്തിയയാൾ 5 വയസുകാരനെ നിലത്തടിച്ചു കൊന്നു; പ്രതി പിടിയിൽ

നിരവധി തവണ കുട്ടിയെ വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ കാണാം.
CCTV Visuals Screenshot
CCTV Visuals Screenshot
Updated on

യുപി: സന്യാസി വേഷത്തിലെത്തിയയാൾ 5 വയസുകാരനെ നിലത്തടിച്ചു കൊന്നു. ഉത്തർപ്രദേശിലെ മഥുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ആവർത്തിച്ച് എറിയുകയും നിലത്തടിക്കുകയും ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

.

മഥുരയിലെ ഗോവർദ്ധൻ ഏരിയയിലാണ് സംഭവമുണ്ടായത്. വീടിനു പുറത്തായി കളിച്ചുകൊണ്ടിരുന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെ 52 കാരനായ പ്രതി ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്‍റെ കാലിൽ പിടിച്ച് ഉയർത്തി നിലത്തടിച്ച പ്രതി, നിരവധി തവണ കുട്ടിയെ വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഓടിയെത്തി അക്രമിയെ പിടികൂടുകയായിരുന്നു. ഇയാളെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു ശേഷം സ്ഥലത്തെത്തിയ പൊലീസിനു കൈമാറി. കസ്റ്റഡിയിലെടുത്ത പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളുടെ പേര് ഓംപ്രകാശ് എന്നാണെന്നും ആക്രമണത്തിനുള്ള കാരണം ഇതുവരെ വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com