ജമ്മു കശ്മീരിൽ 59% പോളിങ്

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിൽ 59 ശതമാനം പോളിങ്
ജമ്മു കശ്മീരിൽ 59% പോളിങ് | 59% polling in Jammu Kashmir
ജമ്മു കശ്മീരിൽ 59% പോളിങ്
Updated on

ജമ്മു: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിൽ 59 ശതമാനം പോളിങ്. വോട്ടെടുപ്പ് സമാധാനപരം. സംസ്ഥാനത്തിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം അനുച്ഛേദം നീക്കിയശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലാണു വോട്ടർമാരിൽ നിന്നു മികച്ച പ്രതികരണം.

അവസാന ഏഴു തെരഞ്ഞെടുപ്പുകളിൽ (നാലു ലോക്സഭാ തെരഞ്ഞെടുപ്പുകളും മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളും) ഈ മണ്ഡലങ്ങളിലെ ഏറ്റവും മികച്ച പോളിങ്ങാണിതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പി.കെ. പോലേ. ഇപ്പോഴത്തേത് അഞ്ചു മണി വരെയുള്ള കണക്കാണെന്നും വിദൂര ബൂത്തുകളിലെ കണക്കുകൾ ലഭ്യമാകുമ്പോൾ പോളിങ് ഉയരാമെന്നും അദ്ദേഹം.

ഏഴു ജില്ലകളിലായി 24 മണ്ഡലങ്ങളിലായിരുന്നു ഇന്നലെ വോട്ടെടുപ്പ്. കശ്മീരിലെ 16ഉം ജമ്മുവിലെ എട്ടും മണ്ഡലങ്ങളാണു വിധിയെഴുതിയത്. കിഷ്ത്വാർ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ്- 77%. ഏറ്റവും കുറവ് പുൽവാമയിൽ-46%. 25നാണു രണ്ടാംഘട്ടം പോളിങ്.

ഒക്റ്റോബർ ഒന്നിന് അവസാനഘട്ടം വോട്ടെടുപ്പ്. മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് ഇന്ദേർവലിലാണ് (80.06%). ഭീകരർ കൊലപ്പെടുത്തിയ ബിജെപി നേതാവിന്‍റെ മകൾ ഷോഗൺ പരിഹർ മത്സരിക്കുന്ന സീറ്റാണിത്.

Trending

No stories found.

Latest News

No stories found.