പിഐബി മാധ്യമപര്യടനം; കേരളത്തിൽ നിന്നുള്ള13 അംഗ മാധ്യമ സംഘം ഗോവയിൽ

ഗോവയിലെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെയും വികസന പദ്ധതികളുടെയും പ്രവർത്തനങ്ങൾ സംഘം നേരിട്ട് വിലയിരുത്തും

PIB media tour; 13-member media team from Kerala in Goa

മാധ്യമസംഘം ഗോവയിൽ

Updated on

പനാജി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന്‍റെ ഭാഗമായി കേരളത്തിൽ നിന്നുള്ള 13 അംഗ മാധ്യമ പ്രതിനിധി സംഘം ഗോവയിലെത്തി. പിഐബി കൊച്ചി, ആകാശവാണി കൊച്ചി എന്നിവയുടെ ഡയറക്റ്റർ ധന്യ സനലിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് ഗോവ വിമാനത്താവളത്തിൽ പിഐബി ഗോവ മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് ഓഫീസർ അംബാദാസ് യാദവ് സ്വീകരണം നല്കി.

"ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' പദ്ധതിയുടെ ഭാഗമായി ഈ മാസം 27 വരെ നിശ്ചയിച്ചിട്ടുള്ള ഈ പര്യടനം കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുമായി നേരിട്ട് ഇടപഴകാനും ആ പ്രദേശത്തെ വായനക്കാർക്കും പ്രേക്ഷകർക്കുമായി ഉൾക്കാഴ്ചയുള്ള വാർത്തകൾ തിരികെയെത്തിക്കാനുമുള്ള അവസരം നൽകാൻ ലക്ഷ്യമിടുന്നു.

സംഘം ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ്, മർമുഗാവോ പോർട്ട് അഥോറിറ്റി തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ സന്ദർശിക്കും. ഗോവയിലെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെയും വികസന പദ്ധതികളുടെയും പ്രവർത്തനങ്ങൾ സംഘം നേരിട്ട് വിലയിരുത്തും. ഗോവ ഗവർണർ പുശപതി അശോക് ഗജപതി രാജുവുമായി സൗഹൃദ കൂടിക്കാഴ്ച നടത്തും. "മെട്രൊ വാർത്ത' അടക്കം അച്ചടി, ഇലക്‌ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നുള്ള 11 മാധ്യമപ്രവർത്തകരാണ് സംഘത്തിലുള്ളത്.

പ്രാദേശിക വിവര വിതരണം തമ്മിലുള്ള അകലം കുറയ്ക്കാനും, ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കാനും, രാജ്യത്തുടനീളമുള്ള വികസന സംരംഭങ്ങളെക്കുറിച്ച് സന്തുലിതമായ മാധ്യമ കവറേജ് ഉറപ്പാക്കാനുമുള്ള സമ്പർക്ക പ്രവർത്തനങ്ങളുടെ പ്രധാന ഭാഗമാണ് കൊച്ചി പിഐബിയുടെ മേൽനോട്ടത്തിലുള്ള ഈ മാധ്യമ പര്യടനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com