'ഗർബ' നൃത്തത്തിനിടെ ഹൃദയാഘാതം; ഗുജറാത്തിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് 6 പേർ

ഗർബ നൃത്തം സംഘടിപ്പിക്കുന്ന സംഘടനകളോടെല്ലാം വൈദ്യ സംഘത്തിന്‍റെ സേവനവും ആംബുലൻസ് സേവനവും ഉറപ്പാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വിഭാഗം നിർദേശിച്ചിരുന്നു
ഗർബ നൃത്തം ചെയ്യുന്നവർ
ഗർബ നൃത്തം ചെയ്യുന്നവർ

അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടയിൽ ഹൃദയാഘാതമുണ്ടായി ഒരാഴ്ചയ്ക്കിടെ മരിച്ചത് ആറു പേർ. പ്ലസ്ടു വിദ്യാർഥിയും ഇത്തരത്തിൽ ഹൃദയാഘാതമുണ്ടായി മരിച്ചിട്ടുണ്ട്. നവരാത്രി ആഘോഷകാലത്ത് ഇതു കൂടാതെ മറ്റു കാരണങ്ങളാൽ 22 പേർ ഹൃദയാഘാതം മൂലം മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഒക്റ്റോബർ 15നാണ് നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചത്. ഗർബ നൃത്തം സംഘടിപ്പിക്കുന്ന സംഘടനകളോടെല്ലാം വൈദ്യ സംഘത്തിന്‍റെ സേവനവും ആംബുലൻസ് സേവനവും ഉറപ്പാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വിഭാഗം നിർദേശിച്ചിരുന്നു. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഗുജറാത്തിൽ ഗർബ നൃത്തം അരങ്ങേറാറുള്ളത്. ഖേഡ ജില്ലയിലെ കപാട്വഞ്ച് ജില്ലയിലെ മൈതാനത്ത് വെള്ളിയാഴ്ച നടത്തിയ ഗർബ നൃത്തത്തിനിടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ വീർ ഷാ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

മരണങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടത്താൻ ആരോഗ്യവിഭാഗം നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com