ബംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം; 6 പേർ മരിച്ചു

ബംഗളൂരു- മുംബൈ ദേശീയ പാതയിൽ നെലമംഗലയിൽ വച്ചായിരുന്നു അപകടമുണ്ടായത്
6 killed as container lorry overturns on car in Bengaluru
ബംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം; 6 പേർ മരിച്ചു
Updated on

ബംഗളൂരു: ബംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. ബംഗളൂരു- മുംബൈ ദേശീയ പാതയിൽ നെലമംഗലയിൽ വച്ചായിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11മണിയോടെയായിരുന്നു അപകടം. വ‍്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രയാഗപ്പ, ഭാര‍്യ ഗൗരഭായ്, മക്കളായ വിജയലക്ഷ്മി, ജോൺ, ആര‍്യ, ദീക്ഷ എന്നിവരാണ് മരിച്ചത്.

ബംഗളൂരു-തുമക്കുരു ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു ഇരുവാഹനങ്ങളും ഇതിനിടെ കണ്ടെയ്നർ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയും നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിയുകയുമായിരുന്നു. കാറിനകത്തുണ്ടായവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കണ്ടെയ്നർ ലോറിയിൽ അമിതമായി ഭാരം കയറ്റിയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com