കനിമൊഴിക്കെതിരായ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് എച്ച്. രാജയ്ക്ക് 6 മാസം തടവ് ശിക്ഷ

മാധ്യമപ്രവർത്തകയുടെ കവിളിൽ തൊട്ട സംഭവത്തിൽ ഗവർണർ ബൻവാരിലാലിനെ പിന്തുണച്ചുകൊണ്ട് രാജ ട്വിറ്റിലൂടെയാണ് കനിമൊഴിക്കെതിരേ പരാമർശം നടത്തിയത്
6 months imprisonment for h raja bjp leader on insulting kanimozhi
കനിമൊഴിക്കെതിരായ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് എച്ച്. രാജയ്ക്ക് 6 മാസം തടവ് ശിക്ഷ
Updated on

ചെന്നൈ: ഡിഎംകെ എംപി കനിമൊഴിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് എച്ച്. രാജയ്ക്ക് തടവ് ശിക്ഷ. 6 മാസത്തേക്കാണ് മദ്രാസ് ഹൈക്കോടതി തടവ് ശിക്ഷ വിധിച്ചത്. കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയെന്ന എച്ച്. രാജയുടെ പരാമർശമാണ് കേസിന് ആസ്പദമായത്.

മാധ്യമപ്രവർത്തകയുടെ കവിളിൽ തൊട്ട സംഭവത്തിൽ ഗവർണർ ഭൻവാരിലാലിനെ പിന്തുണച്ചുകൊണ്ട് രാജ ട്വിറ്റിലൂടെയാണ് കനിമൊഴിക്കെതിരേ പരാമർശം നടത്തിയത്. ''ഗവർണറോട് ചോദിച്ച ചോദ്യം അവിഹിത സന്തതിയെ രാജ്യസഭ എംപിയാക്കിയ നേതാവിനോട് മാധ്യമപ്രവർത്തകർ ചോദിക്കുമോ? ഇല്ല അവർ ചോദിക്കില്ല. ചിദംബരം ഉദയകുമാറിന്‍റെ അണ്ണാനഗർ രമേഷിന്‍റെയും പേരാമ്പാലൂർ സാദിഖ് ബാദ്ഷായുടേയും ഓർമകൾ മാധ്യമപ്രവർത്തകെ ഭയപ്പെടുത്തുന്നു. '' എന്നായിരുന്നു പോസ്റ്റ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com