
മണിപ്പൂർ കാലാപം: 6 സുപ്രീം കോടതി ജഡ്ജിമാർ സന്ദർശനം നടത്തും
ന്യൂഡൽഹി: കലാപം രൂക്ഷമയ സാഹചര്യത്തിൽ സുപ്രീം കോടതി ജസ്റ്റിസുമാർ മണിപ്പൂരിലേക്ക് പോകാന്‍ തീരുമാനം. ജസ്റ്റിസ് ബി.ആർ ഗവായുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് മണിപ്പൂർ സന്ദർശിക്കുന്നത്. ജസ്റ്റീസുമാരായ ബി.ആർ.ഗവായി, സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ, വിക്രം നാഥ്, എൻ.കെ.സിംഗ് തുടങ്ങവർ അടങ്ങുന്ന സംഘം ഈ മാസം 22 നാണ് സന്ദർനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സ്ഥിതിയും കലാപ ബാധിതർക്കുള്ള സഹായവും വിലയിരുത്തുന്നതിനായാണ് സംഘം മണിപ്പൂരിൽ എത്തുന്നത്. സന്ദർശനത്തിൽ സംഘർഷ ബാധിത മേഖലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയും ഇപ്പോഴത്തെ സ്ഥിതിഗതികൾ സംഘം നേരിട്ട് വിലയിരുത്തും. കലാപബാധിതർക്ക് നൽകേണ്ട സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകും.