അയോധ്യ രാമക്ഷേത്രത്തിനു ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികള്‍ കാണാനില്ലെന്ന് കണ്ടെത്തല്‍

ട്രസ്റ്റിനു ലഭിച്ച സംഭാവനകളില്‍ ക്രമക്കേട് നടന്നെന്ന് ആരോപണത്തെത്തുടര്‍ന്ന് നടക്കുന്ന എസ്‌ഐടി അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍
Ram Temple in Ayodhya

അയോധ്യയിലെ രാമക്ഷേത്രം

Updated on

അയോധ്യ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിനു സംഭാവനയായി ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികള്‍ കാണാനില്ലെന്ന് കണ്ടെത്തല്‍. ട്രസ്റ്റിനു ലഭിച്ച സംഭാവനകളില്‍ ക്രമക്കേട് നടന്നെന്ന് ആരോപണത്തെത്തുടര്‍ന്ന് നടക്കുന്ന എസ്‌ഐടി അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. സംഭവത്തില്‍ നാലു പുരോഹിതന്‍മാരെ എസ്‌ഐടി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു.

പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജൂവലേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയാണ് വെള്ളിക്കട്ടികള്‍ സമര്‍പ്പിച്ചത്. എന്നാല്‍ എസ്‌ഐടി അധികൃതര്‍ നടത്തിയ പരിശോധനയില്‍ രാമക്ഷേത്ര ട്രസ്റ്റിനു ലഭിച്ച സംഭാവനകളുടെ രേഖകളില്‍ ഈ വെള്ളിക്കട്ടികള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് ട്രസ്റ്റിനു ലഭിക്കുന്ന സംഭാവനകളുടെ മേല്‍നോട്ടച്ചുമതലയുള്ള പുരോഹിതരെ ചോദ്യംചെയ്തത്.

രാജ്യത്തെ വിവിധ ജൂവലറികളില്‍നിന്ന് കിട്ടിയ സംഭാവന ഉപയോഗിച്ച് രാമക്ഷേത്ര ട്രസ്റ്റിനു നല്‍കിയ വെള്ളക്കട്ടികള്‍ പിന്നീട് കാണാനില്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് അനുരാഗ് റസ്‌തോഗി ആരോപിച്ചിരുന്നു. ഇതോടെയാണ് യുപി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചത്.

logo
Metro Vaartha
www.metrovaartha.com