

ഇലക്‌ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് 65 കാരൻ മരിച്ചു
പ്രതീകാത്മക ചിത്രം
ബെംഗളൂരു: ഇലക്‌ട്രിക് ഇരുചക്രവാഹനം പൊട്ടിത്തെറിച്ച് 65 കാരൻ മരിച്ചു. ബെംഗളൂരുവിലെ മർഫി ടൗണിലാണ് സംഭവം. മർഫി ടൗൺ സ്വദേശിയായ ലൂർഡ് നാഥനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വാഹനം വീടിനുള്ളിൽ ചാർജ് ചെയ്യാനിട്ടിരുന്നു. മേയ് 12ന് പുലർച്ചെയോടെ വാഹനം പൊട്ടിത്തെറിക്കുകയും തീ പടർന്നുപിടിക്കുകയുമായിരുന്നു.
ഉറങ്ങി കിടക്കുകയായിരുന്ന ലൂർഡ് നാഥന് ഗുരുതരമായി പൊള്ളലേറ്റു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏത് കമ്പനിയുടെ ഇലക്‌ട്രിക് വാഹനമാണ് ഇയാൾ ഉപയോഗിച്ചതെന്ന് വ‍്യക്തമല്ല. നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു ലൂർഡ് നാഥൻ.