65 വയസുകാരന്‍; 6 മക്കളുടെ അച്ഛന്‍; 'വധു 23 കാരി'

വരനിൽ താന്‍ സന്തോഷമുണ്ടെന്നും പ്രായവ്യത്യാസത്തിൽ കാര്യമില്ലെന്നുമാണ് വധു നന്ദിനി പറയുന്നത്.
65 വയസുകാരന്‍; 6 മക്കളുടെ അച്ഛന്‍; 'വധു 23 കാരി'
Updated on

അയോധ്യ: 65 വയസുകാരന് ഭാര്യയായി 23 കാരി. മാവായ് ബ്ലോക്കിലെ മാ കാമാഖ്യ ധാം ക്ഷേത്രത്തിൽ  ഞായറാഴ്ചയാണ് വിവാഹം നടന്നത്. വരൻ നഖാദ് യാദവ് 6 കുട്ടികളുടെ പിതാവാണ്. 

മക്കൾ എല്ലാവരും കല്ല്യാണം കഴിച്ചവരാണ്. ഭാര്യയുടെ മരണശേഷം താൻ ഏകാന്തതയെ അഭിമുഖീകരിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. തന്‍റെ എല്ലാ പെൺമക്കളും അവരുടെ ഭർത്താക്കന്മാരും കുട്ടികളുമായി അവരവരുടെ ഭർതൃവീട്ടിൽ സന്തോഷകരമായി ജീവിക്കുന്നു. എല്ലാവരുടേയും അനുമതിയോടെയായിരുന്നു വിവാഹം.

വിവാഹത്തിനും സമ്മതപത്രത്തിനും ഇരുവശത്തുനിന്നും ആളുകൾ ഉണ്ടായിരുന്നു. വരനിൽ താന്‍ സന്തോഷിക്കുന്നു എന്നും പ്രായവ്യത്യാസത്തിൽ കാര്യമില്ലെന്നുമാണ് വധു നന്ദിനി പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com