ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ പരിഗണനയിൽ

മേപ്പടിയാന്‍, നായാട്ട്, മിന്നല്‍ മുരളി തുടങ്ങിയ സിനിമകള്‍ വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് പരിഗണിക്കുന്നതായാണ് വിവരം
ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ പരിഗണനയിൽ
Updated on

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാനം ഇന്ന്. വൈകിട്ട് 5 മണിക്കാണ് പ്രഖ്യാപനം നടക്കുക. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പായി ജൂറി വീണ്ടും യോഗം ചേരും. അതിനു ശേഷം രാവിലെ 11 മണിയോടെ പുരസ്‌കാരപ്പട്ടിക കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് കൈമാറുമെന്നാണ് വിവരം.

മേപ്പടിയാന്‍, നായാട്ട്, മിന്നല്‍ മുരളി തുടങ്ങിയ സിനിമകള്‍ വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് പരിഗണിക്കുന്നതായാണ് വിവരം. മികച്ച സിനിമ എന്ന നിലയിലാണ് നായാട്ട് പരിഗണിക്കുന്നതെന്നാണ് സൂചന.

മികച്ച നടന്‍ എന്ന വിഭാഗത്തിലേക്ക് കടുത്ത മത്സരമാണ് എന്നാണ് റിപ്പോര്‍ട്ട്. ജോജു ജോര്‍ജ്, ബിജു മേനോന്‍ തുടങ്ങിയവരും പട്ടികയിൽ ഉൾപ്പെട്ടതായാണ് വിവരം.

മികച്ച നടിക്കു വേണ്ടിയുള്ള മത്സരത്തില്‍ ആലിയ ഭട്ടും കങ്കണ റണാവത്തുമാണ് മുന്നിലെന്നും സൂചനയുണ്ട്. ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയയെ പരിഗണിക്കുന്നത്. തലൈവി എന്ന ചിത്രത്തിൽ ജയലളിതയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് കങ്കണ റണാവട്ടിനു സാധ്യത നല്‍കുന്നത്.

ആര്‍. മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച റോക്കട്രി മികച്ച നടന്‍ അടക്കം വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. രാജമൗലി സംവിധാനം ചെയ്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആര്‍ആര്‍ആര്‍ ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡിന് സാധ്യതയുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com