അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലേക്ക് നാടുകടത്തി യുഎസ്

അൻമോൽ ബിഷ്ണോയിയുടേ കേസുകളിലെ അന്വേഷണം കേന്ദ്ര സർക്കാർ എൻഐഎയ്ക്ക് കൈമാറാൻ സാധ്യതയുണ്ട്.
US deports Anmol Bishnoi to India

അൻമോൽ ബിഷ്ണോയി

Updated on

ന്യൂഡൽഹി: അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും കൂട്ടാളിയും കൊടും ക്രിമിനലുമായ അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലേക്ക് നാടുകടത്തി യുഎസ്. കഴിഞ്ഞ വർഷം അമെരിക്കയിൽ പിടിയിലായ അൻമോൽ അവിടെ തടവിലാക്കപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. മുൻ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖിന്‍റെ വധവും നടൻ സൽമാൻ ഖാന്‍റെ വസതിക്ക് ‌ പുറത്ത് നടന്ന വെടിവയ്പ്പും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അൻമോൽ ഇന്ത്യ ഏറെ നാളായി പിടികൂടാൻ ലക്ഷ്യമിടുന്ന കുറ്റവാളിയാണ്.

യുഎസ് നാടുകടത്തിയ അൻമോൽ ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കയറിയെന്നും 19ന് രാവിലെ 10 മണിയോടെ ഡൽഹിയിൽ എത്തിച്ചേരുമെന്നുമാണ് വിവരം. വടക്കേ അമെരിക്ക കേന്ദ്രീകരിച്ചുള്ള ബിഷ്ണോയ് ഗ്യാങ്ങിന്‍റെ അന്താരാഷ്ട്ര ശൃംഖല തകർക്കാനുള്ള ഇന്ത്യൻ ഏജൻസികളുടെ ശ്രമങ്ങൾക്കു കരുത്തുപകരുന്നതാണ് അൻമോലിന്‍റെ നാടുകടത്തൽ.

അൻമോൽ സമൂഹത്തിനു ഭീഷണിയാണെന്നും മുംബൈയിലേക്ക് കൊണ്ടുവന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ഗൂഡാലോചനകൾ തെളിയിക്കണം. പിതാവിനെ വധിക്കാൻ ആരാണ് നിർദേശിച്ചതെന്നത് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2024 ഒക്റ്റോബർ 12ന് മകൻ സീഷാന്‍റെ ബാന്ദ്രയിലെ ഓഫിസിന് പുറത്തുവച്ചാണ് എൻസിപി നേതാവ് ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ശബ്ദ സന്ദേശങ്ങളിൽ അൻമോലിന്‍റെ നിർദേശങ്ങൾ ഉണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തലുകൾ.

2024 ഏപ്രിൽ മാസം സൽമാൻ ഖാന്‍റെ ബാന്ദ്രയിലെ വീട്ടിന് പുറത്ത് നടന്ന വെടിവപ്പിലും അൻമോൽ പ്രധാനപ്രതിയാണ്, വിദേശത്ത് നിന്ന് സുരക്ഷിത ആപ്പുകൾ ഉപയോഗിച്ച് അൻമോലാണ് ആക്രമണം ഏകോപിപ്പിച്ചത്. മൂസേവാല വധം ഉൾപ്പെടെ രാജ്യത്തെ പതിനെട്ടിലധികം കേസുകളിൽ പ്രതിയായ അൻമോൽ ബിഷ്ണോയിയുടേ കേസുകളിലെ അന്വേഷണം കേന്ദ്ര സർക്കാർ എൻഐഎയ്ക്ക് കൈമാറാൻ സാധ്യതയുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com