7 എഎപി സ്ഥാനാർഥികൾക്ക് പാർട്ടി മാറാൻ 15 കോടി രൂപ വീതം വാഗ്ദാനം; ബിജെപിക്കെതിരേ ആരോപണവുമായി എഎപി

നേരിട്ട് കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ചില നേതാക്കൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആരോപണം ഉയർന്നു
7 aap candidates offered 15 crore each to join bjp alleges sanjay singh
7 എഎപി സ്ഥാനാർഥികൾക്ക് പാർട്ടി മാറാൻ 15 കോടി രൂപ വീതം വാഗ്ദാനം; ബിജെപിക്കെതിരേ ആരോപണവുമായി എഎപി
Updated on

ന്യൂഡൽഹി: എഎപി പ്രവർത്തകർക്ക് പാർട്ടി മാറാൻ ബിജെപി പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി ആംആദ്മി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന 7 എഎപി എംഎൽഎമാരെയാണ് ബിജെപി 15 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബന്ധപ്പെട്ടെന്നും എഎപി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു.

നേരിട്ട് കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ചില നേതാക്കൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആരോപണം ഉയർന്നു. ഫലം വരുന്നതിന് മുന്‍പേ തന്നെ ബിജെപി പരാജയം സമ്മതിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും രാജ്യസഭാ എംപി കൂടിയായ സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. എന്നാൽ എഎപിയുടെ ആരോപണത്തോട് ബിജെപി ഇത് വരെ പ്രതികരിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com