മൻസ ദേവി ക്ഷേത്രത്തിൽ തി തിരക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 7 ആയി; 60 ഓളം പേർക്ക് പരുക്ക്

വൈദ്യുതാഘാതമേറ്റതായുള്ള അഭ്യൂഹങ്ങൾ ജനക്കൂട്ടത്തിൽ പരിഭ്രാന്തി പരത്തുകയും തിക്കിലും തിരക്കിലും കലാശിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു
7 Dead and Several Injured In Stampede At Haridwars Mansa Devi Temple

മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 7 ആയി; 60 ഓളം പേർക്ക് പരുക്ക്

Updated on

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 7 ആയി. നിരവധി പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം. പ്രധാന ക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടുകളിലാണ് അപകടമുണ്ടായത്.

വൈദ്യുതാഘാതമേറ്റതായുള്ള അഭ്യൂഹങ്ങൾ ജനക്കൂട്ടത്തിൽ പരിഭ്രാന്തി പരത്തുകയും തിക്കിലും തിരക്കിലും കലാശിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

പരുക്കേറ്റ ഭക്തരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും നിരവധി പേർ ചികിത്സയിൽ കഴിയുന്നതുമായ ദൃശ്യങ്ങളിൽ പുറത്തു വന്നിട്ടുണ്ട്. ആകെ പരിക്കേറ്റവരുടെ എണ്ണം 55 ആയി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com