ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലിൽ 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

സംഭവസ്ഥലത്തുനിന്ന് എകെ-47 റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്
ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലിൽ 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപുർ, കങ്കർ ജില്ലാതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏതാനും പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്തുനിന്ന് എകെ-47 റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ പുരുഷമാരും രണ്ട് സ്ത്രീകളുമാണ്. ഇതോടെ ബസ്തർ മേഖലയിൽ ഈ വർഷം മാത്രം 88 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com