മണിപ്പൂരിൽ 7 തീവ്രവാദികൾ അറസ്റ്റിൽ

സുരക്ഷാ സേന വലിയ ആയുധശേഖരം കണ്ടെടുത്തതായി പൊലീസ്
7 militants arrested from different parts of Manipur

മണിപ്പൂരിൽ 7 തീവ്രവാദികൾ അറസ്റ്റിൽ

file image
Updated on

ഇംഫാൽ: മണിപ്പൂരിന്‍റെ വിവിധ ഇടങ്ങളിൽ ദിവസങ്ങളായി നടന്ന ഓപ്പറേഷനിൽ, 7 തീവ്രവാദികൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. നിരോധിത സംഘടനയായ കാങ്‌ലെയ്പാക് കമ്മ്യൂണിസ്റ്റ് പാർട്ടി (കെസിപി)യിലെ 3 പേരെ ഞായറാഴ്ച തെങ്‌നൗപാൽ ജില്ലയിലെ പങ്കൽ ബസ്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഖുമന്തേം ഉമാകാന്ത സിംഗ് (36), പുഖ്രംബം നവോടോൺ സിംഗ് (22), സോയിബാം ബർഗിൽ മെയ്‌തേയ് (23) എന്നിവരാണെന്ന് പിടിയിലായത്.

തിങ്കളാഴ്ച നടന്ന ഒരു പ്രത്യേക ഓപ്പറേഷനിൽ, നിരോധിത യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ഓഫ് കാംഗ്ലെയ്പാക് (യുപിപികെ) യിലെ 4 പേരെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കൊയ്‌റെൻഗെയ് ചിങ്കോൾ ലെയ്‌കൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. നിഷാൻ എൻഗാങ്ബാം (24), ലൈഷാങ്ബാം റോഷൻ സിംഗ് (35), ചുങ്ഖാം കിരൺ മെയ്‌തേയ് (21), ചന്ദം രത്തൻ മെയ്‌തേയ് (41) എന്നിവരാണെന്ന് അറസ്റ്റിലായത്.

പ്രത്യേക ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ അറസ്റ്റുകളും നടത്തിയത്. കാംഗ്ലെയ്പാക് ജില്ലയിലെ ടിങ്‌കായ് ഖുള്ളെൻ, മാവോഹിംഗ്, ചാങ്‌ഗോബുങ് ഗ്രാമങ്ങളിൽ നടന്ന റെയ്ഡുകളിൽ സുരക്ഷാ സേന വലിയ ആയുധശേഖരം കണ്ടെടുത്തതായി പൊലീസ് കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com