പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച; പഞ്ചാബിൽ 7 പൊലീസുകാർക്ക് സസ്പെൻഷൻ

കഴിഞ്ഞ വർഷം ജനുവരിയിൽ പ്രധാനമന്ത്രി മോദി പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരക്ഷാവീഴ്ചയുണ്ടായത്
പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച; പഞ്ചാബിൽ 7 പൊലീസുകാർക്ക് സസ്പെൻഷൻ
Updated on

ചണ്ഡീഗഡ്: കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാവ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ 7 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഫിറോസ്പൂർ ജില്ലയിലെ അന്നത്തെ പൊലീസ് സൂപ്രണ്ടും രണ്ട് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഇവരിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം ജനുവരിയിൽ പ്രധാനമന്ത്രി മോദി പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരക്ഷാവീഴ്ചയുണ്ടായത്. പ്രതിഷേധിച്ച കർഷകരുടെ ഉപരോധത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം മേൽപ്പാലത്തിൽ കുടുങ്ങിയിരുന്നു. ഇത് സുരക്ഷാ വീഴ്ചയാണെന്നാരോപിച്ചിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് 7 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റുചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com