ജൻ ഔഷധി പദ്ധതിയുടെ തന്ത്രപരമായ പരിണാമം

ജൻ ഔഷധി വിലകുറഞ്ഞതും വിശ്വസനീയവുമാണ്, അത് ആരോഗ്യത്തെയും സമ്പാദ്യത്തെയും കുറിക്കുന്നു
Strategic evolution of the Jan Aushadhi scheme

ജൻ ഔഷധി പദ്ധതിയുടെ തന്ത്രപരമായ പരിണാമം

file photo

Updated on

ജഗത് പ്രകാശ് നഡ്ഡ,

കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ,

രാസവസ്തു- രാസവളം മന്ത്രി

* പൊതുജനാരോഗ്യം ശക്തിപ്പെടുത്തൽ

* ഗുണമേന്മയുള്ള, മിതമായ നിരക്കിലുള്ള ജനറിക് മരുന്നുകൾ

ഒരു രാജ്യത്തിന്‍റെ പുരോഗതിയുടെ യഥാർഥ അളവുകോൽ, പൗരന്മാർക്ക് ആരോഗ്യപരിരക്ഷ പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ എത്രത്തോളം എളുപ്പത്തിൽ ലഭ്യമാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. പതിറ്റാണ്ടുകളായി, ഇന്ത്യയിലെ ദശലക്ഷക്കണക്കിനു ജനങ്ങളുടെ ആരോഗ്യത്തിനും സൗഖ്യത്തിനും മരുന്നുകളുടെ ഉയർന്ന വില വലിയ സാമ്പത്തിക തടസമായിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രാൻഡഡ് മരുന്നുകളേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച ""പ്രധാൻമന്ത്രി ഭാരതീയ ജനൗഷധി പര്യോജന'' (പിഎം ബിജെപി) പൊതുജനാരോഗ്യ മേഖലയിലെ നിർണായക പോരായ്മകൾ പരിഹരിച്ച്, അഗാധവും വ്യവസ്ഥാപിതവുമായ മാറ്റം കൊണ്ടുവന്നത്.

ആഗോളതലത്തിൽ, എളുപ്പത്തിൽ ലഭ്യമാകുന്ന ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ അടിസ്ഥാനമാണു ജനറിക് മരുന്നുകൾ. ലോകമെമ്പാടുമുള്ള മരുന്നു കുറിപ്പുകളിൽ ഏകദേശം 80– 90% ഇവയാണ്. അവശ്യമരുന്നുകളുടെ ലഭ്യത വർധിപ്പിക്കുന്നതിൽ ഇവ നിർണായക പങ്കുവഹിക്കുന്നു. ജനറിക് മരുന്നുകളുടെ പാക്കിങ്, ലേബലിങ്, മറ്റു ചേരുവകൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും, ഈ വ്യത്യാസങ്ങൾ അവയുടെ ചികിത്സാ ഫലപ്രാപ്തിയെ ബാധിക്കില്ലെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അളവ്, സുരക്ഷ, വീര്യം, ഗുണമേന്മ, ഉദ്ദേശിച്ച ഉപയോഗം എന്നിവയിൽ ഇവ ബ്രാൻഡഡ് മരുന്നുകൾക്കു തുല്യമാണ്; കൂടാതെ സമാനമായ കർശന ഉല്പാദന-ഗുണമേന്മ മാനദണ്ഡങ്ങൾ ഇവയും പാലിക്കുന്നു.

പിഎം ബിജെപി എന്നതു റീട്ടെയിൽ ഇടപെടൽ മാത്രമല്ല; അത് ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ ഘടനാപരമായി ശക്തിപ്പെടുത്തുന്നതിനെയാണു പ്രതിനിധാനം ചെയ്യുന്നത്. ഈ വർഷത്തെ ജനൗഷധി വാരത്തിന്‍റെ പ്രമേയമായ ""ജൻ ഔഷധി വിലകുറഞ്ഞതും വിശ്വസനീയവുമാണ്, അത് ആരോഗ്യത്തെക്കുറിച്ചാണ്, സമ്പാദ്യം കൂടിയാണിത്'' എന്നതു ദശലക്ഷക്കണക്കിനു ഗുണഭോക്താക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നു. 18,000ത്തിലധികം ജനൗഷധി കേന്ദ്രങ്ങളുടെ വിപുലമായ ശൃംഖലയിലൂടെ, വിപണിനിരക്കിനേക്കാൾ 50% മുതൽ 80% വരെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാണെന്ന് ഈ പദ്ധതി ഉറപ്പാക്കുന്നു. ഇത് എല്ലാ സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലത്തിലുള്ള കുടുംബങ്ങൾക്കും വലിയ പിന്തുണയാണു നൽകുന്നത്. ഈ പദ്ധതിവഴിയുള്ള സാമ്പത്തിക ലാഭത്തെയും മരുന്നുകളുടെ മെച്ചപ്പെട്ട ലഭ്യതയെയും ഗുണഭോക്താക്കൾ വലിയ രീതിയിൽ അഭിനന്ദിക്കുന്നുണ്ടെന്നു ഫീൽഡ് സർവേകൾ വ്യക്തമാക്കുന്നു.

ഈ ദൗത്യത്തിന്‍റെ വ്യാപ്തി അതിന്‍റെ ഉൽപ്പന്നശേഖരത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. 29 വ്യത്യസ്ത ചികിത്സാ വിഭാഗങ്ങളിലായി 2,110 മരുന്നുകളും 315 സർജിക്കൽ ഉൽപ്പന്നങ്ങളും അടങ്ങുന്ന വിപുലമായ ശേഖരമാണ് ജനൗഷധി വാഗ്ദാനം ചെയ്യുന്നത്. ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയുടെ (പിഎംബിഐ) നേരിട്ടുള്ള മേൽനോട്ടത്തിൽ, വിപണിവിശകലനം, ബന്ധപ്പെട്ട വ്യക്തികളുടെ പങ്കാളിത്തം, പ്രത്യേക വിദഗ്ധ സമിതിയുടെ കർശന നിരീക്ഷണം എന്നിവയിലൂടെയാണ് ഈ ഉൽപ്പന്നശേഖരം വിപുലീകരിക്കുന്നത്. രാജ്യത്തിന്‍റെ മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ ആവശ്യങ്ങൾക്കും ഔഷധ ആവശ്യങ്ങൾക്കും അനുസൃതമായി ഈ പദ്ധതി മുന്നോട്ടു പോകുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

ശക്തമായ നിയന്ത്രണ മേൽനോട്ടത്തോടെ അമെരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ കർശനമായ മാനദണ്ഡങ്ങളുള്ള വിപണികൾ ഉൾപ്പെടെ 200ലധികം രാജ്യങ്ങളിൽ വിശ്വസനീയമായ വിതരണക്കാരായി ഇന്ത്യൻ ഔഷധ നിർമാണ കമ്പനികൾ മാറിയിട്ടുണ്ട്. ലാറ്റിൻ അമെരിക്ക, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് തുടങ്ങിയ വളർന്നുവരുന്ന വിപണികളിലേക്കും ഇന്ത്യൻ ഔഷധ നിർമാണ കമ്പനികൾ പ്രവർത്തനം വിപുലീകരിക്കുകയാണ്.

ബയോസിമിലറുകളിലും, ബയോളജിക് മരുന്നുകളുടെ ജനറിക് പതിപ്പുകളിലും, അത്യാധുനികമായ കോംപ്ലക്സ് ജനറിക് മരുന്നുകളിലും സ്പെഷ്യാലിറ്റി മരുന്നുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം ഗവേഷണ- വികസന മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും ഈ വ്യവസായം മുൻഗണന നൽകുന്നു. ദീർഘ വീക്ഷണത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യയെ ആഗോള ഉൽപ്പാദന കേന്ദ്രമായി മാത്രമല്ല, മിതമായ നിരക്കിലുള്ള ഔഷധ നിർമാണ മേഖലയിലെ ഭാവി നൂതനാശയ നേതൃത്വമായി മാറാനും സഹായിക്കും.

ഗുണമേന്മയും വിലയും തമ്മിലുള്ള തർക്കം പലപ്പോഴും പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കാറുണ്ട്. എന്നാൽ ബഹുതലങ്ങളിലുള്ള ഗുണമേന്മ ഉറപ്പാക്കൽ സംവിധാനത്തിലൂടെ, വിലക്കുറവ് എന്നാൽ ഉൽപ്പാദന മാനദണ്ഡങ്ങളിലെ വിട്ടുവീഴ്ചയാണെന്ന തെറ്റായ ധാരണയെ പിഎംബിജെപി ഫലപ്രദമായി ഇല്ലാതാക്കി. ആഗോള ഉത്പാദന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഡബ്ല്യുഎച്ച്ഒ- ജിഎംപി അംഗീകാരമുള്ള നിർമാതാക്കളിൽ നിന്നാണു മരുന്നുകൾ വാങ്ങുന്നത്. ഫാർമസി ഷെൽഫുകളിൽ എത്തുന്നതിനു മുൻപ് ഓരോ ബാച്ച് മരുന്നും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻഎബിഎൽ) അംഗീകരിച്ച ലബോറട്ടറികളിൽ കർശനമായ പരിശോധനകൾക്കു വിധേയമാകണമെന്ന് ഈ നടപടിക്രമം നിർദേശിക്കുന്നു. 1940ലെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ് പ്രകാരമുള്ള ഈ മരുന്നുകൾ,ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമായ സുരക്ഷാ- ഫലപ്രാപ്തി മാനദണ്ഡങ്ങൾ പുലർത്തുന്നവയാണ്.

മരുന്നുകൾ വാങ്ങുന്നതിനു മുൻപുള്ള ഓഡിറ്റുകളും വാങ്ങിയ ശേഷമുള്ള ലബോറട്ടറി പരിശോധനകളും ഈ ഗുണമേന്മ ഉറപ്പാക്കൽ പ്രക്രിയയുടെ ഭാഗമാണ്. നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളിൽ നിന്ന് വ്യതിയാനമില്ലെന്ന് ഉറപ്പാക്കാൻ ഈ ദൗത്യം നടപ്പാക്കുന്ന ഏജൻസിയായ പിഎംബിഐ മരുന്നുകളുടെ ഗുണമേന്മ കൃത്യമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നു. 5 അത്യാധുനിക സംഭരണശാലകളുടെയും രാജ്യവ്യാപകമായുള്ള 41 പ്രത്യേക വിതരണക്കാരുടെയും പിന്തുണയുള്ള ഐടി അധിഷ്ഠിത വിതരണശൃംഖല തടസങ്ങളില്ലാതെ മരുന്നുകൾ എത്തിക്കുന്നത് ഉറപ്പാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com