8 arrested for plotting terror attack in India

പാക് ചാരസംഘടനയുമായി ബന്ധം; രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 8 പേർ പിടിയിൽ

പാക് ചാരസംഘടനയുമായി ബന്ധം; രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 8 പേർ പിടിയിൽ

തമിഴ്നാട്ടിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമാണ് 8 പേർ പിടിയിലായത്
Published on

ന്യൂഡൽഹി: ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 8 പേർ ഡൽഹിയിൽ പിടിയിൽ. പാക് ചാരസംഘടനയായ ഐഎസ്ഐയുമായും ബംഗ്ലാദേശ് തീവ്രവാദ സംഘടനയുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന 8 പേരെയാണ് തമിഴ്നാട്ടിൽ നിന്നും ബംഗാളിൽ നിന്നുമായും അറസ്റ്റു ചെയ്തത്. 6 പേരെ തമിഴ്നാട്ടിൽ വച്ചും 2 പേരെ പശ്ചിമ ബംഗാളിൽ വച്ചുമാണ് പിടികൂടിയത്.

ഡൽഹിയിൽ ഭീകരാക്രമണം നടക്കുമെന്ന പോസ്റ്ററുകൾ പതിപ്പിച്ചതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇവർക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നും ഭീകരാക്രമണപദ്ധതിയുടെ ഭാഗമാണെന്നുമാണ് ഡൽഹി പൊലീസ് പറയുന്നു. ഡൽഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്‌നി ചൗക്കിലെ ഒരു ക്ഷേത്രം ഉൾപ്പെടെ രാജ്യത്തെ മറ്റ് പ്രമുഖ മതസ്ഥലങ്ങളിലും സ്ഫോടനം നടത്താൻ പാകിസ്ഥാനിലെ ലഷ്‌കർ-ഇ-തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന് വിവരം പുറത്ത് വന്നതിന് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്.

പ്രതികൾ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചതായി പൊലീസ് പറയുന്നു. വിദേശ ഹാൻഡിലേഴ്സിന്റെ നിർദ്ദേശപ്രകാരം സ്ഫോടനങ്ങൾക്ക് പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് പിടിയിലായതെന്നും വിവരമുണ്ട്. പ്രതികളെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്ത് ഡൽഹി പൊലീസിന് കൈമാറുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com