ആന്ധ്രയിൽ ക്ഷേത്രമതിൽ തകർന്നു വീണ് 8 മരണം

പ്രദേശത്ത് രാത്രി ശക്തമായ മഴ പെയ്തതാണ് മതിൽ തകരാൻ കാരണമെന്ന് സംശയിക്കുന്നു
8 dead after temple wall collapses in andhra

ആന്ധ്രയിൽ ക്ഷേത്രമതിൽ തകർന്നു വീണ് 8 മരണം

Updated on

വിശാഖപട്ടണം: ആന്ധ്ര പ്രദേശിൽ ക്ഷേത്രമതിൽ തകർന്നു വീണ് 8 മരണം. വിശാഖപട്ടണത്തിനടുത്ത് സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ ചന്ദനോത്സവമെന്ന പരിപാടിക്കിടെയായിരുന്നു അപകടം.

ടിക്കറ്റ് കൗണ്ടറിനടുത്തുള്ള മതിൽ ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. മരിച്ചവരിൽ 4 സ്ത്രീകളും 2 പുരുഷന്മാരും ഉൾപ്പെടുന്നു. തകർന്ന് വീണതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി ചിതറി ഓടിയതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.

പ്രദേശത്ത് രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഇതാവാം മതിൽ തകരാൻ കാരണമെന്നാണ് കരുതുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com