തിരുച്ചിറപ്പള്ളിയില്‍ നിയന്ത്രണം വിട്ട വാന്‍ മരത്തിലിടിച്ച് അപകടം; 8 പേര്‍ മരിച്ചു, 2 പേർ ഗുരുതരാവസ്ഥയിൽ

ഇടിയുടെ ആഘാതത്തില്‍ 5 പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു
8 death Van Rams Into Tree in Tamil Nadus Tiruchy

തിരുച്ചിറപ്പള്ളിയില്‍ നിയന്ത്രണം വിട്ട വാന്‍ മരത്തിലിടിച്ച് അപകടം; 8 പേര്‍ മരിച്ചു, 2 പേർ ഗുരുതരാവസ്ഥയിൽ

Updated on: 

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിയന്ത്രണം വിട്ട വാന്‍ റോഡരികിലെ വേപ്പുമരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 8 പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. തിരുച്ചിറപ്പള്ളി ജില്ലയിലെ ജംബുനാഥപുരത്തിന് സമീപം തുറയൂര്‍-മുസിരി റോഡിലാണ് ഞായറാഴ്ച അപകടമുണ്ടായത്.

തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കാട്ടുപ്പള്ളിയില്‍ ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്ന പത്തുപേരാണ് അപകടത്തില്‍പ്പെട്ടത്. നാമക്കല്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ സഹപ്രവര്‍ത്തകനായ സുരേഷിന്‍റെ വീട്ടില്‍ നടന്ന കാതുകുത്ത് ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇവര്‍ ഒമ്നി വാനില്‍ മടങ്ങുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പവാടൈ, സംഗിലി, രാജേഷ്, മാണിക്കം, മുരുകന്‍ എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ചികിത്സയിലിരിക്കെ ശക്തിവേല്‍, സീതാരാമന്‍, സുബ്രമണി എന്നിവര്‍ കൂടി മരിച്ചു. പരുക്കേറ്റ മറ്റ് രണ്ടുപേരെ പിന്നീട് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അപകട കാരണം അന്വേഷിച്ചുവരികയാണ്.